ചേലക്കര: ചേലക്കരയിൽ ബസ് സ്റ്റാൻഡിന് സമീപം തീപടർന്ന് പിടിച്ചത് പരിഭ്രാന്തി പടർത്തി. ബസ് സ്റ്റാൻഡിന് സമീപം ഉള്ള തരിശു പാടത്താണ് തീ പടർന്നത്.
ഇതിന് സമീപത്തായി അനേകം വ്യാപാര സ്ഥാപനങ്ങളും, വീടുകളും ഉണ്ട്. തീ പടർന്ന് പിടിച്ചത് സമീപവാസികളെ പരിഭ്രാന്തിയിലാഴ്ത്തി.
ചേലക്കര പോലീസും അഗ്നിരക്ഷാ സേനയും സംയുക്തമായാണ് തീയണച്ചത്.