കാളിദാസന്റെ ‘അഭിജഞാന ശാകുന്തളം’ എന്ന കൃതി ആസ്പദമാക്കിയുള്ള ചിത്രമാണ് ‘ശാകുന്തളം’. ചിത്രത്തില്‍ സാമന്ത ശകുന്തളയായി എത്തുമ്പോള്‍ ‘ദുഷ്യന്തനായി വേഷമിടുന്നത് മലയാളത്തിന്റെ യുവ താരം ദേവ് മോഹനാണ്.
ഗുണശേഖര്‍ സംവിധാനം ചെയ്ത സിനിമ ഏപ്രില്‍ 14ന് തീയറ്ററുകളിലെത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇപ്പോഴിതാ ചിത്രത്തില്‍ പ്രകാശ് രാജ് അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്തുവിട്ടിരിക്കുകയാണ് അണിയറ പ്രവര്‍ത്തകര്‍. സിനിമയില്‍ ‘സാരംഗി’ എന്ന കഥാപാത്രത്തെയാണ് പ്രകാശ് രാജ് അവതരിപ്പിക്കുന്നത്.
Aiding Shakuntala on her most important voyage is this humble boatman…
He croons as he rows with his crew..
Describing the journey of life as he navigates through the waters..In this very special role is the versatile performer @prakashraaj garu as Sarangi.#Shaakuntalam pic.twitter.com/kIBzocanOU
— Gunaa Teamworks (@GunaaTeamworks) March 20, 2023