കൊല്‍ക്കത്ത: ബംഗാളില്‍ അനധികൃത പടക്ക നിര്‍മാണ ശാലയിലുണ്ടായ സ്‌ഫോടനത്തില്‍ മൂന്നുപേര്‍ മരിച്ചു. പര്‍ഗാനാസ് ജില്ലയിലെ ജനവാസ മേഖലയിലുള്ള ഒരു വീട്ടില്‍ പ്രവര്‍ത്തിച്ചിരുന്ന നിര്‍മാണ യൂണിറ്റിലാണ് കഴിഞ്ഞ ദിവസം സ്ഫോടനമുണ്ടായത്.
വീട്ടുടമയുടെ ഭാര്യയും മകനും അയല്‍വാസിയുമാണ് മരിച്ചതെന്ന് പൊലീസ് അറിയിച്ചു. മൂന്ന് ഫയര്‍ ഫോഴ്‌സ് യൂണിറ്റുകള്‍ സ്ഥലത്തെത്തിയാണ് തീയണച്ചത്. അതേസമയം, തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല. പൊലീസ് അന്വേഷണം ആരംഭിച്ചു.