ആലപ്പുഴ: വൻ വിവാദമായ കള്ളനോട്ട് കേസിൽ കൃഷി ഓഫീസർ ജിഷാമോൾ മാനസികാരോഗ്യ കേന്ദ്രത്തിൽ ചികിത്സയിൽ തുടരുകയാണെന്നും കോടതിയിൽ ഹാജരാക്കുന്നതിൽ തീരുമാനമായില്ലെന്നും അധികൃതർ വ്യക്തമാക്കി.
വനിതാ കൃഷി ഓഫീസറായ ജിഷാമോൾ ഉൾപ്പെടെയുള്ളവർ പ്രതികളായ കള്ളനോട്ട് കേസിൽ ഫയലുകൾ പരിശോധിച്ച ശേഷം വിശദമായ അന്വേഷണം നടത്തി നടപടിയെടുക്കുമെന്ന് ജില്ലാ ക്രൈെബ്രാഞ്ച് ഡിവൈഎസ്പി അറിയിച്ചു.
മാനസിക പ്രശ്നങ്ങളുണ്ടെന്ന് പറഞ്ഞതിനെ തുടർന്നാണ് മാനസിക ആരോഗ്യ കേന്ദ്രത്തിലേക്ക് പത്ത് ദിവസത്തേക്ക് മാറ്റിയത്.
സൈക്യാട്രി വിഭാഗം പരിശോധിച്ച് സർട്ടിഫിക്കറ്റ് നൽകിയതിന് ശേഷം തുടർനടപടികളിലേക്ക് കടക്കും.