മലയാളികളുടെ മാത്രം പ്രിയതാരമല്ല ലാലേട്ടൻ. ലോകമെങ്ങും ലാലേട്ടന് ആരാധകരുണ്ട്. നിലവിൽ ലിജോ ജോസ് പെല്ലിശ്ശേരിയുടെ മലൈക്കോട്ടെ വാലിബനിലാണ് താരം അഭിനയിക്കുന്നത്.
രാജസ്ഥാനിൽ ചിത്രീകരണം പുരോഗമിക്കുന്ന മലൈക്കോട്ടെ വാലിബനിൽ വൻ പ്രതീക്ഷകളാണ് ആരാധകർ പുലർത്തുന്നത്.
മലൈക്കോട്ടെ വാലിബനിന്റെ ലൊക്കേഷൻ വാർത്തകളാണ് ഇപ്പോൾ പുറത്തെത്തുന്നത്. പ്രശസ്ത ബംഗാൾ നടി കഥാ നന്ദിയാണ് തന്റെ സ്വപ്നം സാക്ഷാത്കരിച്ചുവെന്ന് പറഞ്ഞ് പ്രിയ താരത്തിനൊപ്പമുള്ള ചിത്രങ്ങൾ പുറത്ത് വിട്ടിരിക്കുന്നത് .
മലൈക്കോട്ടെ വാലിബൻ ചിത്രത്തിന്റെ ലൊക്കേഷനിൽ നിന്നാണ് ചിത്രം പോസ്റ്റു ചെയ്തത്. ഇൻസ്റ്റഗ്രാമിലൂടെയാണ് താരം ചിത്രം പുറത്ത് വിട്ടത്.