തിരുവനന്തപുരം: റെയിൽവേയുടെ ശുചിമുറിയിൽ പേരും മൊബൈൽ നമ്പറും എഴുതിയിട്ടു വീട്ടമ്മയെ വർഷങ്ങളോളം മാനസികമായി പീഡിപ്പിച്ച കേസിൽ അധ്യാപകൻ പിടിയിൽ.
എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷനിലെ ശുചിമുറിയിലാണ് വീട്ടമ്മയുടെ മൊബൈൽ നമ്പറും, പേരും അടക്കം എഴുതിയിട്ടത്. ഇതിനെ തുടർന്ന് എണ്ണമറ്റ കോളുകളും മെസേജുകളുമടക്കം വീട്ടമ്മക്ക് നേരിടേണ്ടി വന്നത് കടുത്ത അപമാനത്തിന്റെ നാളുകളായിരുന്നു.
തന്റെ അയൽവാസിയും ഡിജിറ്റൽ സർവ്വകലാശാലയിൽ അസിസ്റ്റന്റ് പ്രഫസറുമായ അജിത് കുമാറിന്റെതാണ് കയ്യക്ഷരമെന്ന് പരിശോധനയിൽ തെളിഞ്ഞു.
2018 മെയ്മാസം തന്നെ ഫോണിൽ വിളിച്ച ആളോട് തന്റെ നമ്പർ എവിടെ നിന്ന് കിട്ടി എന്ന് ചോദിച്ചപ്പോൾ ശുചിമുറിയിൽ നിന്നാണെന്നും അതിന്റെ ഫോട്ടോയും, വിവരങ്ങളും അയച്ച് കൊടുക്കുകയും ചെയ്തു.
വീട്ടമ്മയുടെ നിർദേശപ്രകാരം അഞ്ജാതനായ വ്യക്തി ശുചിമുറിയിൽ നിന്നും അവരുടെ വിവരങ്ങൾ മായ്ച്ചു കളഞ്ഞു. അയച്ചു കിട്ടിയ ചിത്രം കണ്ട വീട്ടമ്മക്ക് സംശയം തോന്നുകയും , റസിഡന്റ്സ് അസോസിയേഷൻ സെക്രട്ടറിയായ ഭർത്താവിന്റെ പക്കലുള്ള മിനിറ്റ്സ് ബുക്കുമായി ഒത്ത് നോക്കുകയും ആളെ പിടികൂടുകയുമായിരുന്നു.
ഭർത്താവിനോടുള്ള പക വീട്ടാനാണ് വീട്ടമ്മക്കെതിരെ ഇത്തരമൊരു നടപടിക്ക് അസിസ്റ്റന്റ് പ്രഫസറായ അജിത് ഇറങ്ങിതിരിച്ചത്.