മലയാളികളുടെ പ്രിയതാരമാണ് ലാലേട്ടൻ. ഒരു കൊച്ചു കുഞ്ഞിന് ആശംസ അർപ്പിച്ചുകൊണ്ടുള്ള വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.
നടൻ മണികണ്ഠനൊപ്പം നിന്നാണ് ലാലേട്ടൻ മണികണ്ഠന്റെ കുഞ്ഞിന് പിറന്നാൾ ആശംസകൾ നേർന്നത്. ഹാപ്പി ബർത്ഡേ ഇസൈ മണകണ്ഠൻ, ഒരുപാട് സ്നേഹത്തോടെ, പ്രാർഥനയോടെ ..
ഞാൻ ആരാണെന്ന് വലുതാകുമ്പോൾ അച്ഛൻ പറഞ്ഞു തരും. എല്ലാവിധ സന്തോഷവും സമാധാനവും ജീവിതത്തിൽ ഉണ്ടാകട്ടെ എന്നും മോഹൻലാൽ ആശംസിച്ചു.