കൊച്ചി: എറണാകുളം അങ്കമാലി കറുകുറ്റിയില്‍ നിര്‍മ്മാണത്തിനിടെ കെട്ടിടത്തിന്റെ സ്ലാബ് ഇടിഞ്ഞു വീണുണ്ടായ അപകടത്തില്‍ രണ്ടുപേര്‍ മരിച്ചു. ജോണി അന്തോണി (52), ബംഗാള്‍ സ്വദേശി അലി ഹസന്‍ (30) എന്നിവരാണ് മരിച്ചത്. ഇന്നു രാവിലെ പത്തു മണിയോടെയാണ് സംഭവം.
ഇരുനില വീടിന്റെ നിര്‍മ്മാണത്തിനിടെയാണ് ദാരുണമായ അപകടം നടന്നത്. ഇരുവരും സംഭവസ്ഥലത്തുവെച്ചു തന്നെ മരിച്ചു. അതേസമയം, അപകടത്തില്‍ മറ്റൊരാള്‍ക്ക് ഗുരുതരമായി പരിക്കേറ്റു. ഇയാളെ കറുകുറ്റിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.