ദേവികുളം: എ രാജയുടെ സ്ഥാനാർഥിത്വം പാർട്ടി ക്രോസ് ചെക്ക് ചെയ്യണമായിരുന്നുവെന്ന് തുറന്നു പറഞ്ഞ് ദേവികുളം മുൻ എംഎൽഎ എസ് രാജേന്ദ്രൻ രംഗത്ത്.
രേഖകൾ എല്ലാം പരിശോധിച്ച ശേഷമാണ് കോടതി നടപടിയെടുത്തതെന്ന് മനസിലാക്കുന്നതായും രാജേന്ദ്രൻ പറഞ്ഞു. ജില്ലാ സെക്രട്ടറിയുടെ തീരുമാനം അനുസരിച്ച് അപ്പീൽ പോകാനാണ് നിലവിൽ തീരുമാനമെന്നും വ്യക്തമാക്കി.
എന്നാൽ താനല്ല, താൻ നിർദേശിച്ച ആളുമല്ല എ രാജയെന്നും അദ്ദേഹം പറഞ്ഞു. പട്ടികജാതി സംവരണ സീറ്റിൽ വ്യാജ സർട്ടിഫിക്കറ്റുകൾ കാണിച്ചാണ് എ രാജ തിരിമറി നടത്തിയത്.
പരിവർത്തിത ക്രൈസ്തവ വിഭാഗത്തിൽ പെടുന്നയാളാണ് രാജയെന്നും കൃത്യമായ തെളിവുകൾ കോടതിയിൽ സമർപ്പിച്ചിരുന്നു. തുടർന്നാണ് നടപടിയുണ്ടായത്.