കൊച്ചി: വീട് വാടകയ്ക്ക് എടുത്ത് ലഹരിമരുന്നുകൾ വിൽപ്പന നടത്തിയിരുന്ന നാടക നടിയായ യുവതി പോലീസ് പിടിയിൽ.
കഴക്കൂട്ടം സ്വദേശിനിയായ അഞ്ജു കൃഷ്ണ എന്ന യുവതിയാണ് 56 ഗ്രാം എംഡിഎംഎയുമായി അറസ്റ്റിലായത്. ഇടപ്പള്ളിയിലെ ഫ്ളാറ്റിൽ നിന്നാണ് എംഡിഎംഎയുമായി യുവതി പിടിയിലായത്.
കാസർകോട് സ്വദേശിയായ സമീർ എന്ന യുവാവിനൊപ്പമാണ് അഞ്ജു താമസിച്ചിരുന്നത്. കൊച്ചി സിറ്റി പോലീസിന്റെ നാർക്കോട്ടിക് സെല്ലും, തൃക്കാക്കര പോലീസും സംയുക്തമായി നടത്തിയ പരിശോധനയിലാണ് യുവതി അറസ്റ്റിലായത്.
കൂടെയുണ്ടായിരുന്ന സമീർ ഓടി രക്ഷപ്പെടുകയായിരുന്നു. ദമ്പതികളെന്ന വ്യാജേന ഒരുമിച്ചായിരുന്നു ഇരുവരും താമസിച്ചിരുന്നത്.
വൻ തോതിൽ മറ്റിടങ്ങളിൽ നിന്നും എംഡിഎംഎ പോലുള്ള മാരകമായ മരുക്കുമരുന്നുകൾ എടുത്ത് കൊച്ചിയിൽ വിൽപ്പന നടത്തുകയായിരുന്നു ഇരുവരും.