വിഴിഞ്ഞം: വഴി പ്രശ്നവുമായി ബന്ധപ്പെട്ട തർക്കത്തിനൊടുവിൽ വിഴിഞ്ഞത്ത് വയോധികന് വെട്ടേറ്റു. പയറ്റുവിളയിലാണ് സംഭവം നടന്നത്. പയറ്റുവിള സ്വദേശി സുരേന്ദ്രനാണ് (71) വെട്ടേറ്റത്.
സൈക്കിളിൽ സഞ്ചരിക്കുകയായിരുന്ന സുരേന്ദ്രനെ ബൈക്കിലെത്തിയ യുവാവ് വെട്ടിവീഴ്ത്തിയിട്ട് കടന്നുകളയുകയായിരുന്നു. വയോധികന്റെ ഇടുപ്പിനും കാലിനും സാരമായ പരിക്കേറ്റിറ്റുണ്ട്.
അയൽവാസി (41) ബിജുവിനെ തിരയുന്നതായി വിഴിഞ്ഞം പോലീസ് അറിയിച്ചു. വഴി തർക്കത്തിനെതിരെ ഇരു കൂട്ടരും തമ്മിൽ മുൻപും പല പ്രശ്നങ്ങളും ഉണ്ടായിരുന്നതായും കേസും നിലവിലുണ്ടെന്നും പോലീസ് അറിയിച്ചു.