ഫെഡറല്‍ ബാങ്ക് മണീട് ശാഖ പുതിയ കെട്ടിടത്തിൽ

കൊച്ചി: ഫെഡറല്‍ ബാങ്ക് മണീട് ശാഖയുടെ പുതിയ ഓഫീസ് പ്രവര്‍ത്തനം ആരംഭിച്ചു. മണീട് പഞ്ചായത്ത് പ്രസിഡന്റ് ജോസഫ് വി. ജെ ഉദ്ഘാടനം ചെയ്തു. നിലവിൽ പ്രവർത്തിച്ചുകൊണ്ടിരുന്നതിൻ്റെ എതിർവശത്തെ കെട്ടിടത്തിലാണ് പുതുക്കിയ ശാഖ പ്രവര്‍ത്തിക്കുന്നത്. ചടങ്ങില്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് മോളി തോമസ്, ഫെഡറല്‍ ബാങ്ക് റീജനല്‍ ഹെഡ് ടിനി ദേവ് കെ, എസ് വിപി & സോണല്‍ ഹെഡ് കുര്യാക്കോസ് കോനില്‍, ഇവിപി & ബ്രാഞ്ച് ബാങ്കിങ് ഹെഡ് നന്ദകുമാര്‍ വി, ബ്രാഞ്ച് ഹെഡ് ലാലു പി എം എന്നിവര്‍ പങ്കെടുത്തു.