റഷ്യയിൽ നിന്നു ബഹിരാകാശത്തേക്ക് പോയ ആദ്യ ജീവിയായ ലെയ്ക്കയുടെ പിൻഗാമി എന്ന് അവകാശപ്പെടുന്ന നായയുടെ കഥ പറയുന്ന സിനിമയണ് ‘ലെയ്ക്ക’. നടൻ അലൻ സിയറാണ് ചിത്രത്തിലെ നായക്ക് ശബ്ദം നല്കിയിയിരിക്കുന്ന്ത്.
ആഷാദ് ശിവരാമൻ സംവിധാനം ചെയുന്ന ചിത്രത്തിൽ മിനിസ്‌ക്രീനിലൂടെ ശ്രദ്ദേയരായ ബിജു സോപാനവും നിഷാ സാരംഗുമാണ് പ്രധാന വേഷങ്ങളിൽ എത്തുന്നത്. തെന്നിന്ത്യൻ താരം നാസറും ഒരു മുഖ്യ വേഷത്തിൽ എത്തുന്നുണ്ട്.
ബഹിരാകാശ ഗവേഷണ കേന്ദ്രത്തിൽ സയൻ്റിസ്റ്റ് എന്ന് സ്വയം അവകാശപ്പെടുന്ന, എന്നാൽ അവിടത്തെ ലയ്ത്തിലെ പിയൂണായി ജോലി ചെയ്യുന്ന രാജു എന്ന പൊങ്ങച്ചക്കാരനായി ആണ് ബിജു സോപാനം വേഷമിടുന്നത്. ഇദ്ദേഹത്തെ സ്നേഹിച്ചും എന്നാൽ നിർദോഷങ്ങളായ അയാളുടെ പൊങ്ങച്ചം കാരണം കഷ്ട്ടപെടെണ്ടി വരുന്ന വീട്ടമ്മയായി നിഷാ സാരംഗും വേഷമിടുന്നു.
വിജിലേഷ്, സുധീഷ്, ബൈജു സന്തോഷ്, അരിസ്റ്റോ സുരേഷ്, സിബി തോമസ്, സേതുലക്ഷ്മി, നോബി മാർക്കോസ്, നന്ദനവർമ്മ തുടങ്ങിയവരും പ്രധാന വേഷങ്ങളിൽ എത്തുന്നു. മലയാളത്തിലെ ഒട്ടനവധി ഹിറ്റുകളുടെ ക്യാമറമാൻ പി. സുകുമാറാണ് ലൈയ്ക്കയുടെ ക്യാമറാമാന്‍.
സംവിധായകന്‍ ആര്‍. സുകുമാരനിൽ നിന്ന് സിനിമയുടെ ബാലപാഠങ്ങൾ പഠിച്ച ആഷാദ് ശിവരാമൻ, ജിത്തു ജോസഫ് തിരക്കഥ രചിച്ച്, ബിജു മേനോൻ, ഇന്ദ്രജിത്ത് തുടങ്ങിയവർ അഭിനയിച്ച “ലക്ഷ്യം” സിനിമയിൽ ഛായാഗ്രാഹകന്‍ സിനു സിദ്ധാര്‍ത്ഥിനൊപ്പം ഛായാഗ്രഹണ സഹായിയായി പ്രവർത്തിച്ചിട്ടുണ്ട്.
2018-ലെ സംസ്ഥാന ടെലിവിഷൻ പുരസ്കാരങ്ങളിൽ മികച്ച സംവിധായകൻ ഉൾപ്പടെ ആറ് സംസ്ഥാന അവാർഡുകൾ നേടിയ ‘ദേഹാന്തരം’ എന്ന ഹ്രസ്വ ചിത്രത്തിന്റെ സംവിധായകൻ കൂടിയാണ് ആഷാദ്.
പത്രപ്രവർത്തകരായ പി.മുരളീധരനും ശ്യാം കൃഷ്ണയും ചേർന്നാണ് തിരക്കഥ രചിച്ചിട്ടുള്ളത്. സതീഷ് രാമചന്ദ്രനും ജെമിനി ഉണ്ണിക്കൃഷ്ണനും ഗാനങ്ങൾ ഒരുക്കിയപ്പോൾ റോണീ റാഫേൽ പശ്ചാത്തല സംഗീതം നിർവഹിച്ചു. ബി.ടി. അനിൽകുമാർ, ശാന്തൻ, പി.മുരളീധരൻ എന്നിവരാണ് ഗാനങ്ങളെഴുതിയത്. വിപിൻ മണ്ണൂരാണ് എഡിറ്റർ. ചിത്രം ഈ മാസം 31ന് തിയേറ്ററുകളിൽ എത്തും.