തിരുവനന്തപുരം: ശസ്ത്രക്രിയ കഴിഞ്ഞ യുവതിയെ ആശുപത്രി അറ്റൻഡർ ലൈംഗികമായി പീഡിപ്പിച്ച സംഭവത്തിൽ ജീവനക്കാരനെ സസ്പെൻഡ് ചെയ്തു.
സംഭവം ശ്രദ്ധയിൽ പെട്ട ഉടനെതന്നെ അന്വേഷിച്ച് നടപടിയെടുക്കാൻ ആരോഗ്യ മന്ത്രി വീണാ ജോർജ് നിർദേശം നൽകിയിരുന്നു. സംഭവം കഴിഞ്ഞ് ഒളിവിൽ പോയ അറ്റൻഡർ വടകര സ്വദേശി ശശീന്ദ്രനെ കോഴിക്കോട് നിന്നാണ് മെഡിക്കൽ കോളേജ് പോലീസ് സംഘം പിടികൂടിയത്.
പീഡനത്തിനിരയായ യുവതി ബന്ധുക്കളോട് പീഡനം നടന്നത് പറയുകയും അവർ മെഡിക്കൽ കോളേജ് പോലീസിൽ പരാതി നൽകുകയുമായിരുന്നു.