സൂപ്പർ താരം അല്ലു അർജുൻ തന്നെ ട്വിറ്ററിൽ ബ്ലോക്ക് ചെയ്തതായി വ്യക്തമാക്കി രംഗത്ത് വന്നിരിക്കുകയാണ് താരത്തിന്റെ തന്നെ മുൻ നായിക. ഇതോടെ ആരാധകരും പതിവ് പോലെ വിമർശനങ്ങളും പരാതികളുമായെത്തി കഴിഞ്ഞു.
താരത്തിന്റെ പഴയ സിനിമയിലെ നായിക ഭാനുശ്രീ മെഹ്റയാണ് ഇത്തരമൊരു തുറന്ന് പറച്ചിലുമായി എത്തിയത്. അല്ലു അർജുന്റെ വരുഡു എന്ന ചിത്രത്തിലെ നായികയായിരുന്നു ഭാനുശ്രീ.
അല്ലു അർജുൻ ചിത്രത്തിലെ നായിക സ്ക്രീൻ ഷോട്ട് സഹിതമാണ് സോഷ്യൽ മീഡിയയിലെത്തിയത്. എന്നാൽ ബ്ലോക്ക് ചെയ്ത് കഴിഞ്ഞ് കുറച്ചു സമയത്തിനകം അല്ലു തന്നെ ബ്ലോക്ക് ലിസ്റ്റിൽ നിന്ന് മാറ്റിയെന്നും താരം പറഞ്ഞു.
അല്ലു അർജുന് ഒപ്പം സിനിമയിൽ അഭിനയിക്കാൻ കഴിഞ്ഞെങ്കിലും കാര്യമായ സിനിമകൾ ലഭിച്ചില്ലെന്നും എന്നാൽ പ്രതിസന്ധികളിൽ തളരാതെ നിൽക്കാൻ പഠിച്ചെന്നും ഭാനുശ്രീ വ്യക്തമാക്കി.
താൻ ആരെ കുറിച്ചും കുറ്റം പറഞ്ഞതല്ലെന്നും കടുത്ത അല്ലു ആരാധികയാണ് താനെന്നും താരം കുറിച്ചു.