തിരുവനന്തപുരം: കേരള സംസ്ഥാന ലോട്ടറി വകുപ്പിന്റെ സമ്മർ ബമ്പർ BR 90 ഫലം കഴിഞ്ഞ ദിവസമാണ് പ്രഖ്യാപിച്ചത്. 10 കോടിയായിരുന്നു സമ്മാന തുക.
പത്ത് കോടി ലഭിക്കുന്ന ഭാഗ്യവാനെ തേടിയായിരുന്നു പിന്നീടുള്ള അന്വേഷണം. അങ്ങനെ ഒന്നാം സമ്മാനം കരസ്ഥമാക്കിയ ആളെ ഇപ്പോൾ തിരിച്ചറിഞ്ഞിരിക്കുകയാണ്.
അസം സ്വദേശിയായ ആൽബർട്ട് ടിഗയ്ക്കാണ് ഒന്നാം സമ്മാനം അടിച്ചത്. പ്രശസ്ത മലയാള സിനിമാ നടി രജിനി ചാണ്ടിയുടെ സഹായിയാണ് ആൽബർട്ട്.
കൊച്ചിയിലെ ബാങ്കിൽ ടിക്കറ്റ് നൽകി നടപടി ക്രമങ്ങൾ പൂർത്തിയാക്കി. 1995 മുതൽ വീട്ടിലെ സഹായിയായി നിൽക്കുന്ന വ്യക്തിയാണ് ആൽബർട്ടെന്നും താരം വ്യക്തമാക്കി.