കന്യാകുമാരി: യുവതിയുമായുള്ള അശ്ലീല സംഭാഷണവും വീഡിയോയും വൈറൽ ആയ സംഭവത്തിലെ കന്യാകുമാരിയിലെ വികാരി അറസ്റ്റിൽ. പ്ലാങ്കാലയിലെ സീറോ മലങ്കര കത്തോലിക്കാ സഭയുടെ കീഴിലെ ലിറ്റിൽ ഫ്ളവർ ഫൊറോന പള്ളി ഇടവക വികാരിയായ ബെനഡിക്ട് ആന്റോ(30) ആണ് പോലീസിന്റെ പിടിയിലായത്.
നാഗർ കോവിലിൽ നിന്നാണ് ഇയാളെ പോലീസ് അറസ്റ്റ് ചെയ്തത്. യുവതിയും വികാരിയുമായുള്ള ചാറ്റ് സോഷ്യൽ മീഡിയയിൽ വൈറലായതിനെ തുടർന്ന് ഇയാൾ ഒളിവിൽ പോയിരുന്നു.
പേച്ചിപ്പാറ സ്വദേശിയായ 18 കാരി നൽകിയ പരാതിയെ തുടർന്നാണ് പോലീസ് അന്വേഷണം തുടങ്ങിയത്. അന്വേഷണത്തിൽ ഒട്ടനവധി സ്ത്രീകൾക്ക് വികാരി ഇത്തരത്തിൽ അശ്ലീല സന്ദേശം അയക്കുന്ന ആളെണെന്ന് പോലീസ് കണ്ടെത്തിയിരുന്നു.