കൊച്ചി: കെപിസിസി പ്രസിഡന്റ് കെ സുധാകരനെതിരെ കലാപശ്രമത്തിന് പൊലീസ് കേസെടുത്തു. കൊച്ചി കോര്‍പ്പറേഷന് മുന്നില്‍ നടന്ന ഉപരോധവുമായി ബന്ധപ്പെട്ട വിവാദ പ്രസംഗത്തിലാണ് കേസ്.
സിപിഎം കൗണ്‍സിലര്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍, പ്രസംഗത്തിനെതിരെ 153 വകുപ്പ് പ്രകാരമാണ് എറണാകുളം സെന്‍ട്രല്‍ പൊലീസ് കേസെടുത്തിരിക്കുന്നത്. അതേസമയം, സുധാകരന്റെ പ്രസംഗത്തിന് ശേഷമുള്ള പ്രതിഷേധത്തില്‍ മര്‍ദ്ദനമേറ്റുവെന്ന് കാണിച്ച് കൊച്ചി കോര്‍പ്പറേഷന്‍ സെക്രട്ടറി ബാബു അബ്ദുള്‍ ഖാദറും പൊലീസില്‍ പരാതി നല്‍കിയിരുന്നു.
















