കൊച്ചി: കൊടും കുറ്റവാളിയും, മൂന്ന് ജീവപര്യന്ത തടവ് അനുഭവിക്കുന്ന ആളുമായ റിപ്പർ ജയാനന്ദന് ഒടുവിൽ കല്യാണത്തിൽ പങ്കെടുക്കാൻ പരോൾ അനുവദിച്ചു.
റിപ്പർ ജയാനന്ദന്റെ മകളും അഭിഭാഷകയുമായ അഡ്വ. കീർത്തി തന്നെയാണ് പിതാവിന് വേണ്ടി വാദിച്ചത്. മകളുടെ വിവാഹത്തിൽ പങ്കെടുക്കാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് റിപ്പർ ജയാനന്ദന്റെ ഭാര്യ കോടതിക്ക് കത്തയച്ചിരുന്നു.
അമ്മയുടെ അപേക്ഷയിൽ ജയായനന്ദന്റെ മകളും അഭിഭാഷകയുമായ കീർത്തി വാദിക്കുകയായിരുന്നു, 15 ദിവസത്തെ പരോൾ ആവശ്യപ്പെട്ടെങ്കിലും 2 ദിവസം മാത്രമാണ് കോടതി അനുവദിച്ച് നൽകിയത്.
തൃശ്ശൂർ വിയ്യൂർ ജയിലിൽ അതീവ സുരക്ഷയോടെ മൂന്ന് ജീവപര്യന്തം അനുഭവിക്കുന്ന ആളാണ് ജയാനന്ദൻ. ഇരുപത്തി രണ്ടാം തീയതി നടക്കുന്ന വിവാഹത്തിൽ തലേ ദിവസം പോലീസ് സംരക്ഷണയിൽ ജയാനന്ദനെ എത്തിക്കണമെന്നും വിവാഹ ദിവസം അഞ്ച് മണിവരെ വിവാഹ ചടങ്ങുകളിൽ പങ്കെടുക്കാനും ആണ് അനുവദിച്ചിരിക്കുന്നത്.