കോഴിക്കോട് : കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ശസ്ത്രക്രിയ കഴിഞ്ഞ യുവതിയെ പീഡിപ്പിച്ച കേസില്‍ പ്രതി പിടിയില്‍. മെഡിക്കല്‍ കോളേജിലെ അറ്റന്‍ഡറും വടകര മയ്യന്നൂര്‍ സ്വദേശിയുമായ ശശീന്ദ്രനാണ് പിടിയിലായത്.
കഴിഞ്ഞ ശനിയാഴ്ചയാണ് സംഭവം. തൈറോയ്ഡ് ശസ്ത്രക്രിയ കഴിഞ്ഞ യുവതിയാണ് പീഡനത്തിന് ഇരയായത്. മറ്റൊരു രോഗിയെ പരിചരിക്കാന്‍ ജീവനക്കാര്‍ പോയ സമയത്തായിരുന്നു അറ്റന്‍ഡര്‍ പീഡിപ്പിച്ചത്. ശസ്ത്രക്രിയ കഴിഞ്ഞ ഉടനെ അര്‍ദ്ധബോധാവസ്ഥയായതിനാല്‍ യുവതിക്ക് പ്രതികരിക്കാനായില്ല. പിന്നീട് യുവതി ബന്ധുക്കളോട് വിവരം പറയുകയായിരുന്നു. ബന്ധുക്കളുടെ പരാതിയുടെ അടിസ്ഥാനത്തില്‍ മെഡിക്കല്‍ കോളേജ് പൊലീസ് കേസെടുത്ത് അന്വേഷണം നടത്തിവരികെയായിരുന്നു. ഇതിനിടയിലാണ് പ്രതിയെ പിടികൂടിയത്. അതേസമയം, സംഭവത്തില്‍ ആഭ്യന്തര അന്വേഷണത്തിന് ആരോഗ്യമന്ത്രി മൂന്നംഗ സമിതി രൂപീകരിച്ചിട്ടുണ്ട്.