കോഴിക്കോട്: കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ശസ്ത്രക്രിയയ്ക്ക് വിധേയയായ യുവതിയെ ആശുപത്രി ജീവനക്കാരന്‍ പീഡിപ്പിച്ചതായി പരാതി.
കഴിഞ്ഞ ശനിയാഴ്ചയാണ് യുവതിയ്ക്ക് ശസ്ത്രക്രിയ നടത്തിയത്. ശസ്ത്രക്രിയ കഴിഞ്ഞ് യുവതിയെ സ്ത്രീകളുടെ സര്‍ജിക്കല്‍ ഐസിയുവിലേക്ക് മാറ്റിയിരുന്നു. ഇതിനു പിന്നാലെയാണ് പീഡനം നടന്നത്. ഓപ്പറേഷനു ശേഷം, മയക്കത്തിലായിരുന്ന യുവതി പിന്നീട് ബന്ധുക്കളോട് വിവരം പറയുകയായിരുന്നു. ഇതേ തുടര്‍ന്ന് ബന്ധുക്കള്‍ മെഡിക്കല്‍ കോളേജ് പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.
സംഭവത്തില്‍ മെഡിക്കല്‍ കോളേജ് അസിസ്റ്റന്റ് കമ്മിഷണര്‍ കെ. സുദര്‍ശന്റെ നേതൃത്വത്തില്‍ പോലീസ് അന്വേഷണം തുടങ്ങി. ജീവനക്കാരന്റെ വിവരങ്ങള്‍ ആശുപത്രിയില്‍ നിന്ന് പൊലീസ് ശേഖരിച്ചിട്ടുണ്ട്. ഒളിവില്‍ പോയ പ്രതിയ്ക്കായി പൊലീസ് അന്വേഷണം ആരംഭിച്ചു.