ചിമ്പു നായകനായി എത്തുന്ന ചിത്രം ‘പത്ത് തല’യുടെ ട്രെയിലര്‍ പുറത്തിറങ്ങി. ബെലി എന്‍ കൃഷ്ണ തിരക്കഥയെഴുതി സംവിധാനം ചെയ്തിരിക്കുന്ന ചിത്രം ഒരു പക്കാ ഗ്യാങ്സ്റ്റര്‍ സിനിമയാണെന്നാണ് ട്രെയിലര്‍ നല്‍കുന്ന സൂചന. ചിത്രം മാര്‍ച്ച് 30ന് തിയറ്ററുകളില്‍ എത്തും.
പ്രിയാ ഭവാനി ശങ്കര്‍, കാര്‍ത്തിക്, ഗൗതം വാസുദേവ് മേനോന്‍ തുടങ്ങിയവരും സിനിമയില്‍ കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്നു. ചിത്രത്തിന്റെ തിയറ്റര്‍ റിലീസിന് ശേഷമുള്ള ഒടിടി റൈറ്റ്‌സ് ആമസോണ്‍ പ്രൈം വീഡിയോയാണ് സ്വന്തമാക്കിയിരിക്കുന്നത്. ഫറൂഖ് ജെ ബാഷ ചിത്രത്തിന്റെ ഛായാഗ്രാഹണവും പ്രവീണ്‍ കെ എല്‍ എഡിറ്റിംഗും നിര്‍വ്വഹിച്ചിരിക്കുന്നു. ചിത്രത്തിന്റേതായി അടുത്തിടെ പുറത്തിറങ്ങിയ ഗാനം ഏറെ ശ്രദ്ധ നേടിയിരുന്നു. എആര്‍ റഹ്‌മാന്‍ സംഗീതം നല്‍കി മകന്‍ എആര്‍ അമീനും ശക്തിശ്രീ ഗോപാലനും ചേര്‍ന്നായിരുന്നു ഗാനം ആലപിച്ചത്.
അതേസമയം, ചിമ്പു നായകനായി ഏറ്റവും ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം ‘വെന്ത് തനിന്തതു കാടാ’ ആയിരുന്നു. ഗൗതം വാസുദേവ് മേനോന്‍ സംവിധാനം ചെയ്ത ചിത്രത്തിന്റെ രണ്ടാം ഭാഗം വരുമെന്നും റിപ്പോര്‍ട്ടുണ്ട്.