കൊച്ചി: ബ്രഹ്‌മപുരം മാലിന്യ പ്ലാന്റിലുണ്ടായ തീപിടുത്തത്തിന് ശേഷം കൊച്ചി കോര്‍പ്പറേഷനില്‍ പ്ലാസ്റ്റിക് മാലിന്യനീക്കം പുനരാരംഭിച്ചു. തേവര ഡിവിഷനില്‍ അജൈവമാലിന്യ നീക്കത്തിന്റെ ഉദ്ഘാടനം കൗണ്‍സിലര്‍ പിആര്‍ അനീഷ് നിര്‍വ്വഹിച്ചു.
ക്ലീന്‍ കേരള കമ്പനിയാണ് വഴിയരികില്‍ കൂടിക്കിടക്കുന്ന പ്ലാസ്റ്റിക് ഉള്‍പ്പെടെയുള്ള അജൈവ മാലിന്യം സംഭരിക്കുന്നത്. അതേസമയം, വീടുകളില്‍ നിന്നുള്ള പ്ലാസ്റ്റിക് മാലിന്യനീക്കം ഇതുവരെ പുനസ്ഥാപിച്ചിട്ടില്ല. രണ്ടാംഘട്ടമായി ഇത് നടപ്പാക്കാനാണ് തീരുമാനമെന്ന് അധികൃതര്‍ അറിയിച്ചു.