കണ്ണൂര്‍: കണ്ണൂര്‍ വിമാനത്താവളത്തില്‍ വന്‍ സ്വര്‍ണവേട്ട. ദോഹയില്‍ നിന്നെത്തിയ കാസര്‍കോട് കുമ്പള സ്വദേശി മുഹമ്മദിന്റെ പക്കല്‍ നിന്നാണ് 930 ഗ്രാം സ്വര്‍ണം പിടികൂടിയത്. കസ്റ്റംസ് അസിസ്റ്റന്റ് കമ്മീഷണര്‍ ഇവി ശിവരാമന്റ നേതൃത്വത്തില്‍ നടത്തിയ പരിശോധനയിലാണ് 53 ലക്ഷം വില വരുന്ന സ്വര്‍ണം കണ്ടെടുത്തത്.