ക്വിറ്റോ: ഇക്വഡോറിലുണ്ടായ ശക്തമായ ഭൂചലനത്തില്‍ 13 പേര്‍ കൊല്ലപ്പെട്ടു. റിക്ടര്‍ സ്‌കെയിലില്‍ 6.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലത്തില്‍ നിരവധി വീടുകള്‍ക്കും സ്‌കൂളുകള്‍ക്കും മെഡിക്കല്‍ സെന്ററുകള്‍ക്കും നാശ നഷ്ടമുണ്ടായി.
ബലാവോ നഗരത്തില്‍ ഭൂമിക്കടിയില്‍ 66.4 കിലോ മീറ്റര്‍ ആഴത്തിലാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം. രാജ്യത്തിന്റെ ദക്ഷിണമേഖലയിലുണ്ടായ ഭൂചലനത്തിന്റെ പ്രകമ്പനം തീരമേഖലയിലും വടക്കന്‍ പെറുവിലും അനുഭവപ്പെട്ടു. അതേസമയം, സുനാമി മുന്നറിയിപ്പില്ലെന്ന് യു എസ് ദേശീയ കാലാവസ്ഥ വകുപ്പ് അറിയിച്ചു.