കോഴിക്കോട്: മുസ്ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറിയായി പി.എം.എ.സലാം തുടരും. എം.കെ.മുനീർ എംഎൽഎ ജനറൽ സെക്രട്ടറിയാകുമെന്ന് സൂചനകളുണ്ടായിരുന്നെങ്കിലും സലാമിനെ തന്നെ സംസ്ഥാന കൗൺസിലിൽ തെരഞ്ഞെടുക്കുകയായിരുന്നു.
കോഴിക്കോട് ഒഴികെയുള്ള 13 ജില്ലാ കമ്മിറ്റികളും സലാമിനെ പിന്തുണച്ചതായി ആണ് റിപ്പോർട്ട്. ഇത്തവണ എം.കെ. മുനീർ എംഎൽഎ സെക്രട്ടറിയാകുമെന്ന് സൂചനകളുണ്ടായിരുന്നെങ്കിലും പി.എം.എ. സലാമിനെ തന്നെ ഇന്നു കോഴിക്കോട് നടന്ന സംസ്ഥാന കൗൺസിലിൽ സെക്രട്ടറിയായി തിരഞ്ഞെടുക്കുകയായിരുന്നു. തിരഞ്ഞെടുപ്പില്ലാതെ ഐകകണ്ഠേനയാണ് പുതിയ ഭാരവാഹികളെ പ്രഖ്യാപിച്ചത്.
പാർട്ടിയെ സേവിച്ചതിനുള്ള പ്രതിഫലമാണ് ലഭിച്ചതെന്നും തീരുമാനം ഐകകണ്‌ഠേനയാണെന്നും സലാം കോഴിക്കോട്ട് മാധ്യമങ്ങളോട് പറഞ്ഞു.
“അഞ്ഞൂറിലധികം സംസ്ഥാന കൗൺസിലർമാർ യോഗം ചേർന്നാണ് കമ്മിറ്റിയെ തെരഞ്ഞെടുത്തത്. തങ്ങളുടെ അധ്യക്ഷതയിൽ ഇന്നലെ പതിനാല് ജില്ലാ പ്രസിഡന്റ്-ജനറൽ സെക്രട്ടറിമാരെയും വിളിച്ചു വരുത്തി അഭിപ്രായമാരാഞ്ഞിരുന്നു. അതുപോലെ തന്നെ നിലവിലുള്ള സംസ്ഥാന ഭാരവാഹികളെയും വിളിച്ചു വരുത്തി ചർച്ചകൾ നടത്തി. ഈ ചർച്ചകളുടെയെല്ലാം അടിസ്ഥാനത്തിലാണ് കൗൺസിൽ തീരുമാനമെടുത്തത്. വരുന്ന നാല് വർഷങ്ങളിൽ പാർട്ടിയെ മുന്നിൽ നിന്ന് നയിക്കാൻ കഴിവുള്ള നേതൃനിര തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്”. സലാം പറഞ്ഞു.
മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി സ്ഥാനത്ത് പിഎംഎ സലാം തന്നെ തുടരട്ടെ എന്നായിരുന്നു പികെ കുഞ്ഞാലിക്കുട്ടി ഉള്‍പ്പെടെ ഒരു വിഭാഗത്തിന്‍റെ നിലപാട്. എന്നാൽ എം കെ മുനീർ ജനറൽ സെക്രട്ടറിയാകട്ടെ എന്ന അഭിപ്രായം ചില മുതിർന്ന നേതാക്കള്‍ മുന്നോട്ട് വെച്ചു. ഇതോടെ പാർട്ടിയുടെ മുഴുവൻ ജില്ലാ കമ്മറ്റി ഭാരവാഹികളെയും ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ മലപ്പുറത്തേക്ക് വിളിപ്പിച്ചിരുന്നു.
സംസ്ഥാന അധ്യക്ഷൻ പാണക്കാട് സാദിഖലി തങ്ങൾ അധ്യക്ഷനായ യോഗമാണ് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തത്. ദേശീയ ജനറൽ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടിയായിരുന്നു തിരഞ്ഞെടുപ്പ് റിട്ടേണിങ് ഓഫിസർ. പുതിയ ഭാരവാഹികൾക്ക് ഇന്നു വൈകിട്ട് ഏഴിന് കുറ്റിച്ചിറയിൽ സ്വീകരണം നൽകും.
മുസ്ലിം ലീഗ് സംസ്ഥാന കമ്മിറ്റി ഭാരവാഹികൾ
പ്രസിഡന്റ്: സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ
വൈസ് പ്രസിഡന്റുമാർ: വി.കെ ഇബ്രാഹിംകുഞ്ഞ്, എം.സി. മായിൻ ഹാജി, അബ്ദുറഹിമാൻ കല്ലായി, സി.എ.എം.എ. കരീം, സി.എച്ച്. റഷീദ്, ടി.എം. സലീം, സി.പി. ബാവഹാജി, ഉമ്മർ പാണ്ടികശാല, പൊട്ടൻകണ്ടി അബ്ദുള്ള, സി.പിസൈതലവി
ജനറൽസെക്രട്ടറി: അഡ്വ.പി.എം.എസലാം
സെക്രട്ടറിമാർ: പ്രഫ. ആബിദ് ഹുസൈൻ തങ്ങൾ, അബ്ദുറഹിമാൻ രണ്ടത്താണി, അഡ്വ. എൻ.ഷംസുദ്ധീൻ, കെ.എം. ഷാജി, സി.പി. ചെറിയ മുഹമ്മദ്, സി.മമ്മുട്ടി, പി.എം. സാദിഖലി, പാറക്കൽ അബ്ദുള്ള, യു.സി. രാമൻ, അഡ്വ.മുഹമ്മദ് ഷാ, ഷാഫി ചാലിയം
ട്രഷറർ: സി.ടി. അഹമ്മദലി
സെക്രട്ടറിയേറ്റ്
സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ, പി.കെ. കുഞ്ഞാലിക്കുട്ടി. ഇ.ടി. മുഹമ്മദ് ബഷീർ, പി.വി. അബ്ദുൽ വഹാബ്, അബ്ദുസമദ്‌സമദാനി, കെ.പി.എ. മജീദ്, വി.കെ. ഇബ്രാഹിംകുഞ്ഞ്, എം.കെ. മുനീർ, മുനവ്വറലി ശിഹാബ് തങ്ങൾ, പി.കെ.കെ. ബാവ, കുട്ടി അഹമ്മദ്കുട്ടി, പി.കെ. അബ്ദുറബ്ബ്, ടി.എ. അഹമ്മദ് കബീർ, കെ.ഇ. അബ്ദുറഹിമാൻ, എൻ.എ. നെല്ലിക്കുന്ന്, പി.കെ. ബഷീർ, മഞ്ഞളാംകുഴി അലി, പി. ഉബൈദുള്ള, അഡ്വ.എം.ഉമ്മർ, സി.ശ്യാംസുന്ദർ, പി.എം.എ. സലാം, ആബിദ് ഹുസൈൻ തങ്ങൾ, എം.സി. മായിൻ ഹാജി, അബ്ദുറഹിമാൻ കല്ലായി, അബ്ദുറഹിമാൻ രണ്ടത്താണി, എൻ.ഷംസുദ്ദീൻ, കെ.എം.ഷാജി. സി.എച്ച്. റഷീദ്. ടി.എം. സലീം, സി.പി. ചെറിയ മുഹമ്മദ്, എം.സി. വടകര
സ്ഥിരം ക്ഷണിതാക്കൾ
അഹമ്മദ്കുട്ടി ഉണ്ണിക്കുളം, അഡ്വ.റഹ്‌മത്തുളള, സുഹറ മമ്പാട്, അഡ്വ.കുൽസു, അഡ്വ നൂർബീന റഷീദ്