എറണാകുളം: മൂവാറ്റുപുഴയില്‍ തടി ലോറിക്ക് പിന്നില്‍ ബൈക്കിടിച്ചുണ്ടായ അപകടത്തില്‍ യുവാവ് മരിച്ചു. തൊടുപുഴ കുന്നം സ്വദേശി മുഹമ്മദ് നബീലാണ് മരിച്ചത്. ഇന്നു പുലര്‍ച്ചെ നാലുമണിയോടെ പള്ളിച്ചിറങ്ങര ഭാഗത്തുവെച്ചാണ് അപകടമുണ്ടായത്. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.