സെക്കന്തരാബാദിലെ ബഹുനില വാണിജ്യ സമുച്ചയത്തിലുണ്ടായ തീപിടിത്തത്തിൽ സ്ത്രീകളടക്കം ആറ് പേർ മരിച്ചു. ആറു പേർക്ക് പരിക്കേറ്റു. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി അധികൃതർ അറിയിച്ചു.
വ്യാഴാഴ്ച രാത്രി 7.30ഓടെയാണ് തീപിടിത്തമുണ്ടായത്. പോലീസും നാല് അഗ്നിശമന വാഹനങ്ങളും നടത്തിയ മണിക്കൂറുകൾ നീണ്ട ശ്രമത്തിനൊടുവിലാണ് തീയണച്ചത്. ഷോർട്ട് സർക്യൂട്ടാണ് അപകടകാരണമെന്നാണ് കരുതുന്നത്.