ഡൽഹിയിലെ കരവാൽ നഗർ ഏരിയയിലെ 25 കാരിയെ കഴുത്തറുത്ത നിലയിൽ കണ്ടെത്തി. വ്യാഴാഴ്ച ഉച്ചയോടെയാണ് വാടക വീട്ടിനുള്ളിൽ മൃതദേഹം കണ്ടെത്തിയത്. യുവതിയുടെ ഭർത്താവ് അസീസിനെയും രണ്ട് മക്കളെയും കാണാതായതായി പോലീസ് പറഞ്ഞു.
ഒമ്പതു വർഷം മുമ്പാണ് ദമ്പതികള്‍ വിവാഹിതരായത്. വിവാഹ ശേഷം ഇരുവരും തമ്മിൽ അടിക്കടി വഴക്കുണ്ടായിരുന്നു. അഞ്ച് ദിവസം മുമ്പാണ് ഇവർ പഴയ വാടക വീട്ടിൽ നിന്നും പുതിയ വാടക വീട്ടിലേക്ക് താമസം മാറിയതെന്നും ഉദ്യോഗസ്ഥർ പറഞ്ഞു.