മലപ്പുറം: കള്ളങ്ങളാൽ കെട്ടിപ്പൊക്കിയ സാമ്രാജ്യമായിരുന്നു കോടികളുടെ സ്‌റ്റോക്ക് മാർക്കറ്റിംഗ് ട്രേഡിംഗ് തട്ടിപ്പിൽ പിടിയിലായ യുവാക്കളുടേത്. വഴിക്കടവ് മുണ്ടയിൽ NFAI Associates എന്ന സ്ഥാപനം നടത്തി നിരവധി പേരിൽ നിന്നും നിക്ഷേപം സ്വീകരിച്ച് തട്ടിപ്പ് നടത്തിയ പ്രതികളായ 1) കാട്ടുമഠത്തിൽ നിസാബുദ്ധീൻ വയ: 32/23 പൂവ്വത്തിപ്പൊയിൽ, വഴിക്കടവ് . 2) ചക്കിപ്പറമ്പൻ മുഹമ്മദ് ഫഹദ് 34/23 വട്ടപ്പാടം, വഴിക്കടവ് ഇപ്പോൾ എടക്കര ബാർബർ മുക്കിൽ താമസം, 3) വടക്കൻ ഇല്യാസ് 30/23 എടക്കര എന്നിവരെയാണ് വഴിക്കടവ് പോലീസ് ഇൻസ്പെക്ടർ മനോജ് പറയറ്റ അറസ്റ്റ് ചെയ്തത്. പ്രതികൾ ദുബായിലേക്ക് കടക്കാൻ ശ്രമിക്കവേയാണ് പോലീസ് പിടിയിലായത്.
ഓഹരി വിപണിയിൽ ലക്ഷങ്ങൾ മുടക്കിയാൽ കോടികൾ കൊയ്യാൻ സാധിക്കുമെന്ന് ആളുകളെ പറഞ്ഞ് തെറ്റിദ്ധരിപ്പിച്ച് ,ആളുകളെ വിശ്വാസിപ്പിക്കാൻ വേണ്ടി സമൂഹ മാധ്യമങ്ങളിലൂടെ പരസ്യങ്ങൾ നൽകിയുമാണ് നിക്ഷേപങ്ങൾ സ്വീകരിച്ചത്. വഴിക്കടവ് സ്വാദേശിയുടെ 10 ലക്ഷം രൂപ കബളിപ്പിച്ച കേസിലാണ് കേസ് രജിസ്റ്റർ ചെയ്തത്. പണം നിക്ഷേപിച്ച ശേഷം തുടക്കത്തിൽ ലാഭവിഹിതം എന്ന പേരിൽ തുച്ഛമായ പണം മാത്രമാണ് ലഭിച്ചത്.
നിരവധി പേർ തട്ടിപ്പിനിരയായിരുന്നെങ്കിലും പ്രതികളുടെ ഭീഷണി കാരണം ആരും പരാതിയുമായി മുന്നോട്ട് വന്നിരുന്നില്ല. പ്രതികൾ പൈസയില്ലാത്തവരിൽ നിന്നും ഭൂമിയായും നിക്ഷേപങ്ങൾ സ്വീകരിച്ചിരുന്നു ഈ ഭൂമി പ്രതികളുടെ ബിനാമികളുടെ പേരിൽ രജിസ്റ്റർ ചെയ്ത് ഷെയറിൽ നിക്ഷേപിക്കുകയും പിന്നീട് സ്ഥലം പ്രതികൾ കൈവശമാക്കുകയുമായിരുന്ന രീതി. വില്ലാ പ്രൊജക്ട് എന്ന പേരിലും നിലമ്പൂർ കൺവെൻഷൻ സെന്റർ എന്ന പേരിൽ കോടികൾ തട്ടിപ്പ് നടത്തുന്ന ഓഡിറ്റോറിയം പ്രൊജക്ട് എന്നിവ പുതിയ തട്ടിപ്പ് രീതികളാണ്.
പ്രതികളിൽ നിന്ന് നിരവധി പ്രമാണങ്ങളും വ്യാജ എഗ്രിമന്റ്കളും പോലീസ് പിടിച്ചെടുത്തു. പ്രതികളുടെ വഴിക്കടവിലെ ഓഫീസിൽ നിന്നും നിരവധി ബാങ്ക് അക്കൗണ്ടുകളും, ചെക്ക് ബുക്കും കൂടാതെ നിരവധി മുദ്ര പേപ്പറുകളും കമ്പ്യൂട്ടറുകളും, പ്രതികളുടെ കാറും മറ്റും കസ്റ്റഡിയിലെടുത്തു പ്രതികളുടെ ഓഫീസ് പോലീസ് പൂട്ടി സീൽ ചെയ്തു.
പ്രതികളെ പോലീസ് അറസ്റ്റ് ചെയ്തതറിഞ്ഞ് നിരവധി പേർ പരാതിയുമായി പോലീസ് സ്റ്റേഷനുമായി ബന്ധപ്പെടുന്നുണ്ട്. പണം നഷ്ടപ്പെട്ടവർ പോലീസ് സ്റ്റേഷനുമായി ബന്ധപ്പെടണമെന്ന് ജില്ലാ പോലീസ് മേധാവി അറിയിച്ചു.
മലപ്പുറം ജില്ലാ പോലീസ് മേധാവി സുജിത് ദാസ്.ഐ.പി.എസിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാന ത്തിൽ നിലമ്പൂർ ഡി.വൈ.എസ്.പി. സാജു.കെ.ഏബ്രഹാമിന്റെ നിർദേശത്തെ തുടർന്ന് വഴിക്കടവ് ഇൻസ്പെക്ടർ മനോജ് പറയറ്റ യുടെ നേത്യത്വത്തിൽ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ച് കുറച്ച് ദിവസമായി പ്രതികളെ നിരീക്ഷിച്ച് വരവെയാണ് പോലീസ് പിടിയിലായത്.
പ്രതികളെ നിലമ്പൂർ കോടതിയിൽ ഹാജറാക്കി മഞ്ചേരി സബ് ജയിലിലേക്ക് 14 ദിവസത്തേക്ക് റിമാന്റ് ചെയ്തു. അന്വേഷണ സംഘത്തിൽ എഎസ്ഐ മനോജ് കെ, പോലീസുകാരായ റിയാസ് ചീനി, പ്രശാന്ത് കുമാർ എസ്,പ്രദീപ്. ഇ.ജി, അബ്ദുൾ നാസർ.കെ,ശ്രീകാന്ത് എസ്, നിജേഷ് കെ, ഗീത.കെ.സി എന്നിവരുമുണ്ടായിരുന്നു.