കോട്ടയം: ബൈക്കിന്റെ പിന്നിലിരുന്ന് യാത്ര ചെയ്യുന്നതിനിടെ കുഴഞ്ഞുവീണ് പരിക്കേറ്റ് ചികിത്സയിലായിരുന്ന 24കാരി മരിച്ചു. ഞാലിയാകുഴി മംഗലത്തു സലിം കുമാറിന്റെ മകള്‍ ആര്യയാണ് മരിച്ചത്.
കഴിഞ്ഞ 28ന് തിരുവല്ല ഇടിഞ്ഞില്ലം കാവുംഭാഗത്തുവെച്ചാണ് അപകടമുണ്ടായത്. ഫീല്‍ഡ് വര്‍ക്കിനു പോകുന്നതിനിടെ കുഴഞ്ഞുവീഴുകയായിരുന്നു. വീഴ്ചയില്‍ ഗുരുതരമായി പരിക്കേറ്റ ആര്യയെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ചികിത്സയിലിരിക്കെ, ആരോഗ്യനില വഷളായതിനെ തുടര്‍ന്നാണ് അന്ത്യം. തിരുവല്ലയില്‍ സ്വകാര്യ ബാങ്കിലെ ജീവനക്കാരിയാണ്.