കാനഡയിലെ വടക്കൻ ക്യൂബെക്കിൽ പിക്കപ്പ് ട്രക്ക് ഇടിച്ചുകയറി രണ്ട് പേർ മരിക്കുകയും ഒമ്പത് പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ക്യൂബെക്കിലെ ആംക്വി പട്ടണത്തിൽ തിങ്കളാഴ്ച രാത്രിയാണ് സംഭവം. എഴുപതും അറുപതും വയസുള്ളവരാണ് മരിച്ചതെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
സംഭവത്തിൽ 38-കാരനായ ഡ്രൈവറിനെ പോലീസ് അറസ്റ്റ് ചെയ്തു. അപകടം ആസൂത്രിതമാണോ എന്നതിനെ കുറിച്ചുള്ള വിവരങ്ങൾ പോലീസ് വ്യക്തമാക്കിയിട്ടില്ല. സംഭവത്തിൽ അന്വേഷണം നടക്കുകയാണെന്ന് അധികൃതർ അറിയിച്ചു.