അന്താരാഷ്ട്ര ആയുധ ഇറക്കുമതിയിൽ ഒന്നാം സ്ഥാനം നിലനിർത്തി ഇന്ത്യ. കഴിഞ്ഞ നാലു വർഷത്തിനിടെയും ഇറക്കുമതി പട്ടികയിൽ മുന്നിലാണ് രാജ്യം. റഷ്യയിൽനിന്നാണ് രാജ്യം ഏറ്റവും കൂടുതൽ ആയുധം വാങ്ങുന്നത്. സ്‌റ്റോക്ക്‌ഹോം ഇന്റർനാഷനൽ പീസ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട്(സിപ്രി) ആണ് റിപ്പോർട്ട് പുറത്തുവിട്ടത്.
2013-17 കാലയളവിൽ ഇന്ത്യ വിദേശത്തുനിന്ന് വാങ്ങിയ ആയുധശേഖരത്തെ അപേക്ഷിച്ച് കഴിഞ്ഞ നാലു വർഷത്തെ ഇടപാടിൽ 11 ശതമാനം ഇടിവുണ്ട്. കഴിഞ്ഞ തവണയും റഷ്യ തന്നെയായിരുന്നു ഇന്ത്യയുടെ പ്രധാന ആയുധ വിതരണക്കാർ. 64 ശതമാനം ആയുധം വാങ്ങിയിരുന്നത്
ഇത്തവണ 45 ശതമാനമായി കുറഞ്ഞത്. ഫ്രാൻസാണ് ഇന്ത്യ കൂടുതൽ ആയുധം ഇറക്കുമതി ചെയ്യുന്ന രണ്ടാമത്തെ രാജ്യം(29 ശതമാനം). യു.എസ് മൂന്നാം സ്ഥാനത്ത്. 11 ശതമാനമാണ് യു.എസിൽനിന്നും കൈപ്പറ്റുന്നത്.