ന്യൂഡല്‍ഹി: മെഡിക്കൽ എമർജൻസിയെ തുടർന്നു ഇൻഡിഗോ വിമാനം കറാച്ചിയിലിറക്കി. ഡല്‍ഹിയില്‍നിന്നു ദോഹയിലേക്ക് പുറപ്പെട്ട ഇന്‍ഡിഗോ വിമാനമാണ് യാത്രക്കാരന്റെ ആരോഗ്യനില മോശമായതിനെ തുടര്‍ന്ന് പാക്കിസ്ഥാനിലെ കറാച്ചി വിമാനത്താവളത്തിൽ ഇറിക്കിയത്.
യാത്രക്കാരന്റെ ജീവന് രക്ഷിക്കുക എന്ന ലക്ഷ്യത്തോടെയായിരുന്നു വിമാനം അടിയന്തര ലാൻഡിംഗ് നടത്തിയത്. എന്നാൽ അദ്ദേഹത്തെ രക്ഷിക്കാനായില്ല. നൈജീരിയന്‍ പൗരനായ അബ്ദുള്ള (60) ആണ് മരിച്ചത്.
വിമാനം ലാന്‍ഡ് ചെയ്യുന്നതിനു മുന്‍പേ അബ്ദുള്ള മരിച്ചിരുന്നു. തുടര്‍ന്ന് അബ്ദുള്ളയുടെ മൃതദേഹവുമായി വിമാനം തിരികെ ഡല്‍ഹിയിലേക്ക് മടങ്ങി.