ന്യൂ ഡല്‍ഹി: പാര്‍ലമെന്റില്‍ ബജറ്റ് സമ്മേളനത്തിന്റെ രണ്ടാംഘട്ടത്തിന് തുടക്കമായ ഇന്നും സഭ പ്രക്ഷുബ്ധമായി. ഭരണ പ്രതിപക്ഷ ബഹളത്തില്‍ ഇരുസഭകളിലെയും നടപടി ക്രമങ്ങള്‍ രണ്ട് മണി വരെ നിര്‍ത്തിവച്ചു.
അതേസമയം, രാഹുല്‍ ഗാന്ധി ലണ്ടനില്‍ നടത്തിയ പരാമര്‍ശം ഇരുസഭയിലും ഭരണപക്ഷം ഉന്നയിച്ചു. രാജ്യത്തെ അപമാനിക്കുകയാണ് രാഹുല്‍ ഗാന്ധി ചെയ്തതെന്ന് പ്രതിരോധ മന്ത്രി രാജനാഥ് സിംഗ് ലോകസഭയില്‍ പറഞ്ഞു. രാഹുല്‍ രാജ്യത്തോടും, പാര്‍ലമെന്റിനോടും മാപ്പ് പറയണമെന്ന് ഭരണപക്ഷം ആവശ്യപ്പെട്ടു. എന്നാല്‍ ജനാധിപത്യത്തെ പ്രധാനമന്ത്രി അട്ടിമറിക്കുന്നുവെന്ന നിലപാടില്‍ ഉറച്ച് നില്‍ക്കുന്നുവെന്ന് കോണ്‍ഗ്രസ് തിരിച്ചടിച്ചു. ഭരണ പ്രതിപക്ഷ ബഹളത്തെ തുടര്‍ന്ന് സഭ നിര്‍ത്തിവെക്കുകയായിരുന്നു.
സമാനമായ സംഭവങ്ങളാണ് രാജ്യസഭയിലുമുണ്ടായത്. ഇന്ത്യന്‍ സേനയേയും, ജുഡീഷ്യറിയേയും തെരഞ്ഞെടുപ്പ് കമ്മീഷനേയും മാധ്യമങ്ങളിലും പ്രസംഗത്തിലൂടെയും അപമാനിച്ച രാഹുല്‍ ഗാന്ധി മാപ്പ് പറയണമെന്ന് മന്ത്രി പിയൂഷ് ഗോയല്‍ ആവശ്യപ്പട്ടു.