ആര്‍ആര്‍ആറിലെ നാട്ടു നാട്ടു ഗാനത്തിന് ഓസ്‌കര്‍. എംഎം കീരവാണിയുടെ സംഗീത സംവിധാനത്തില്‍ മകന്‍ കൈലഭൈരവും രാഹുലും ചേര്‍ന്ന് പാടിയ നാട്ട് നാട്ടിന് ഒറിജിനല്‍ സോങ് വിഭാഗത്തിലാണ് പുരസ്‌കാരം ലഭിച്ചിരിക്കുന്നത്.
ഗാനത്തിന് വരികള്‍ എഴുതിയിരിക്കുന്നത് ചന്ദ്രബോസ് ആണ്. മൂന്ന് മിനിറ്റും 36 സെക്കന്‍ഡുമാണ് ഗാനത്തിന്റെ ദൈര്‍ഘ്യം. രാജമൗലിയാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്.
ഗോള്‍ഡന്‍ ഗ്‌ളോബില്‍ ഇതേ വിഭാഗത്തിലെ പുരസ്‌കാരനേട്ടത്തിനും ഗാനം അര്‍ഹമായിരുന്നു. ഗോള്‍ഡന്‍ ഗ്ലോബ് കൂടാതെ ക്രിട്ടിക് ചോയ്സ് അടക്കമുള്ള അന്താരാഷ്ട്ര പുരസ്‌കാരപ്പെരുമകളിലും ഗാനം നിറഞ്ഞു നിന്നിരുന്നു. ഗോള്‍ഡന്‍ ഗ്‌ളോബ് നേടുന്ന ഇന്ത്യയിലെ ആദ്യത്തെ പ്രാദേശിക ഭാഷാ ചിത്രം എന്ന ഖ്യാതിയും നാട്ടു നാട്ടു ആര്‍ആര്‍ആറിന് നേടിക്കൊടുത്തിരുന്നു. അതേസമയം, പുരസ്‌കാരം ഇന്ത്യയ്ക്ക് സമര്‍പ്പിക്കുന്നുവെന്ന് എംഎം കീരവാണി പ്രതികരിച്ചു.