ലോകത്തിലെ ഏറ്റവും നീളംകൂടിയ റെയിൽവേ പ്ലാറ്റ്ഫോം കർണാടകയിലെ ഹുബ്ബള്ളിയിലെ ശ്രീസിദ്ധരൂധ സ്വാമിജി സ്റ്റേഷനിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തു.
1507 മീറ്റർ നീളവും 10 മീറ്റർ വീതിയുമുള്ള പ്ലാറ്റ്ഫോം 20 കോടി രൂപ ചെലവിലാണ് നിർമിച്ചത്. ഗിന്നസ് ബുക്ക് ഓഫ് വേൾഡ് റെക്കോഡ്സ് അധികൃതർ പ്ലാറ്റ്ഫോമിനെ അംഗീകരിച്ചതായി റെയിൽവേ അറിയിച്ചു.
550 മീറ്റർ നീളമുള്ള ഒന്നാം നമ്പർ പ്ലാറ്റ്ഫോം നീളം കൂട്ടിയതാണ്. ഹൊസപേട്ട് സ്റ്റേഷന്റെ ഹൊസപേട്ട്-ഹുബ്ബള്ളി-ടിനെയ്ഘട്ട് സെക്ഷൻ പാതയുടെ വൈദ്യുതീകരണം, സ്റ്റേഷന്റെ നവീകരണം എന്നിവയുടെ ഉദ്ഘാടനവും മോദി നിർവഹിച്ചു.