നേപ്പാളിൽ ബസ് അപകടത്തിൽ മൂന്ന് സ്ത്രീകൾ ഉൾപ്പെടെ ആറു പേർ മരിച്ചു. 28 പേർക്ക് പരിക്കേറ്റു. സിന്ധുലി ജില്ലയിലെ മിഡ്-ഹിൽ ഹൈവേയിൽ ഫിക്കൽ മുനിസിപ്പാലിറ്റി-4ൽ ആയിരുന്നു അപകടം. നിയന്ത്രണം നഷ്ടപ്പെട്ട ബസ് കുന്നിൻചെരുവിലേക്ക് ഇടിച്ചുകയറുകയായിരുന്നു.
ഒഖൽദുംഗയിൽ നിന്ന് കാഠ്മണ്ഡുവിലേക്ക് 34 യാത്രക്കാരുമായി പോവുകയായിരുന്ന ബസാണ് അപകടത്തിൽപ്പെട്ടത്. പരിക്കേറ്റ യാത്രക്കാരെ ഖുർകോട്ട് ആശുപത്രിയിലേക്ക് മാറ്റി.ഗുരുതരമായി പരിക്കേറ്റ അഞ്ച് പേരെ വിമാനമാർഗം കാഠ്മണ്ഡുവിലേക്ക് ചികിത്സയ്ക്കായി കൊണ്ടുപോകുമെന്ന് പോലീസ് സൂപ്രണ്ട് രാജ് കുമാർ സിൽവാൾ പറഞ്ഞു.