ബോളിവുഡ് നടി മാധുരി ദീക്ഷിതിന്റെ അമ്മ സ്നേഹലത ദീക്ഷിത് അന്തരിച്ചു. 90 വയസായിരുന്നു. മുംബൈയിലെ വസതിയിലായിരുന്നു അന്ത്യം. മാധുരി ദീക്ഷിതും ഭര്‍ത്താവ് ശ്രീറാം നേനേയുമാണ് ഇക്കാര്യം വാര്‍ത്താകുറിപ്പിലൂടെ അറിയിച്ചത്. സംസ്‌കാരച്ചടങ്ങുകള്‍ ഞായറാഴ്ച വൈകീട്ട് മൂന്ന് മണിയോടെ മുംബൈ വര്‍ളിയിലെ ശ്മശാനത്തില്‍ നടക്കും.
സോഷ്യല്‍ മീഡിയയില്‍ സജീവമായിരുന്ന മാധുരി അമ്മയുടെ വിശേഷങ്ങളും ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. അമ്മയുടെ 90ാം പിറന്നാള്‍ ദിനത്തില്‍ മാധുരി ദീക്ഷിത് അമ്മയെക്കുറിച്ച് സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച കുറിപ്പും ചിത്രങ്ങളും ഏറെ ശ്രദ്ധനേടിയിരുന്നു.