പാലക്കാട് വടക്കഞ്ചേരി ആയക്കാട് കാട്ടുപന്നി കുറുകെ ചാടിയതിനെത്തുടര്‍ന്ന് ഓട്ടോറിക്ഷ മറഞ്ഞ് ഒരാള്‍ മരിച്ചു. ഓട്ടോ ഡ്രൈവര്‍ അബ്ദുള്‍ ഹക്കീമാണ് മരിച്ചത്. കുട്ടികള്‍ ഉള്‍പ്പെടെ മൂന്ന് യാത്രക്കാര്‍ ഓട്ടോറിക്ഷയിലുണ്ടായിരുന്നു. ഇവര്‍ക്ക് പരുക്കേറ്റിട്ടുണ്ട്.
ഇന്നലെ രാത്രി 9.30ഓടെയാണ് സംഭവം നടന്നത്. ആയക്കാട് സ്‌കൂളിന് സമീപത്ത് വച്ചാണ് അപകടമുണ്ടായത്. കാട്ടുപന്നി കുറുകേ ചാടിയപ്പോള്‍ ഓട്ടോ പെട്ടെന്ന് ഡ്രൈവര്‍ ബ്രേക്ക് ചെയ്യുകയും ഓട്ടോറിക്ഷ നിയന്ത്രണം വിട്ട് മറിയുകയുമായിരുന്നു.
കൊല്ലങ്കോട് സ്വദേശി വാസന്തി, വാസന്തിയുടെ സഹോദരന്‍ ഹരിദാസിന്റെ മക്കളായ 15 വയസുകാരന്‍ ആദര്‍ശ് രാജ്, പത്ത് വയസുകാരന്‍ ആദിദേവ് എന്നിവര്‍ക്കാണ് പരുക്കേറ്റത്. മൂവരും ചികിത്സയിലാണ്.