എസ്.എസ്.എൽ.സി, ഹയർ സെക്കൻഡറി ഗ്രേസ് മാർക്ക് ഈ വർഷം മുതൽ ക്രമീകരണങ്ങളോടെ പുനഃസ്ഥാപിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി.ചെങ്ങന്നൂർ അങ്ങാടിക്കൽ തെക്ക് ഗവ. ഹയർ സെക്കൻഡറി സ്കൂളിന്റെ പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. ഒന്നാം പിണറായി സർക്കാർ കൊണ്ടുവന്ന പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞവും രണ്ടാം പിണറായി സർക്കാർ കൊണ്ടുവന്ന വിദ്യാകിരണം പദ്ധതിയും ഇതിന് സഹായകരമായെന്ന് മന്ത്രി പറഞ്ഞു.