കൊച്ചി: ബ്രഹ്മപുരത്തെ മാലിന്യ സംസ്കരണ കേന്ദ്രത്തിൽ തീപിടിത്തമുണ്ടായതിനെ തുടർന്നുണ്ടായ വിഷപ്പുകയിൽ സംസ്ഥാന സർക്കാരിന് മുന്നറിയിപ്പുമായി ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ (ഐഎംഎ). പുക ശ്വസിക്കുന്നത് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാക്കുമെന്ന് ഐഎംഎ അറിയിച്ചു.
എന്‍95 പോലുള്ള മാസ്ക്കുകൾക്ക് വാതകങ്ങളെ പ്രതിരോധിക്കാനാകില്ല. ദീർഘകാലാടിസ്ഥാനത്തിലുള്ള ആരോഗ്യ പ്രശ്നങ്ങൾ ഇപ്പോൾ പ്രവചിക്കാനാകില്ല. പുകയുടെ തോതും ദൈർഘ്യവും എത്രത്തോളം കുറയ്ക്കാൻ ആകുമോ അത്രയും സുരക്ഷിതമാകുമെന്നും ഐഎംഎ വ്യക്തമാക്കി.
ആസ്തമ, സിഒപിഡി പോലുള്ള രോഗങ്ങളുള്ളവരെ ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നുണ്ട്. ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ നടപടി വേണം. പുകയിൽ അടങ്ങിയിരിക്കുന്ന രാസപദാർഥങ്ങള്‍ ജല സ്രോതസുകളെയും കൃഷിസ്ഥലങ്ങളെയും മലിനമാക്കുന്നു. വെള്ളത്തിൽ കലരുന്ന രാസപദാർഥങ്ങള്‍ അതുവഴിയുള്ള രോഗങ്ങൾക്ക് കാരണമാകുമെന്നും ഐഎംഎ മുന്നറിയിപ്പു നൽകി.