ഭോപ്പാല്‍: രാത്രി റോഡരികില്‍ നില്‍ക്കുന്ന യുവതിയെ പീഡിപ്പിച്ച് പൊലീസുകാരന്‍. ഇതിന്റെ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചു. മധ്യപ്രദേശിലെ പൊലീസുകാരനാണ് യുവതിയോട് അപമര്യാദയായി പെരുമാറിയത്. ബൈക്കിലിരിക്കുന്ന പൊലീസ് ഉദ്യോഗസ്ഥനാണ് റോഡരികില്‍ നിന്നിരുന്ന യുവതിയെ ഉപദ്രവിക്കാന്‍ ശ്രമിക്കുന്നത്.
പൊലീസുകാരൻ യുവതിയെ പിടിച്ച് വലിക്കുകയും മോശമായ രീതിയില്‍ സ്പര്‍ശിക്കുന്നതും വിഡിയോയില്‍ കാണാം. മധ്യപ്രദേശിലെ ഹൗൻമാൻഗഞ്ച് പൊലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം നടന്നതെന്നാണ് ദേശീയ മാധ്യമങ്ങളുടെ റിപ്പോര്‍ട്ട്. അയാളുടെ പിടിയില്‍നിന്ന് മോചനം നേടാന്‍ പെണ്‍കുട്ടി ശ്രമിക്കുന്നുമുണ്ട്.
ഏറെ പരിശ്രമത്തിനു ശേഷം അവൾ സ്വയം രക്ഷപ്പെട്ടെങ്കിലും യൂണിഫോം ധരിച്ചയാൾ ബൈക്കിൽ അവളെ പിന്തുടരുന്നതും ദൃശ്യങ്ങളിൽ കാണാം. ഭയന്നു വിറച്ച പെണ്‍കുട്ടി പിന്നീട് റോഡിന്റെ മറുവശത്തേക്ക് ഓടുന്നുണ്ട്.
സംഭവം സമൂഹമാധ്യമത്തിൽ രോഷത്തിന് ഇടയാക്കിയതോടെ കുറ്റാരോപിതനായ പൊലീസുകാരനെ ഉടൻ സസ്‌പെൻഡ് ചെയ്യണമെന്ന് ആവശ്യം ഉയര്‍ന്നു.