ന്യൂഡൽഹി: ഓയോ റൂംസ് സ്ഥാപകൻ റിതേഷ് അഗർവാളിന്റെ പിതാവ് രമേശ് അഗർവാൾ കെട്ടിടത്തിൽനിന്ന് വീണ് മരിച്ചു. ഹരിയാനയിലെ ഗുരുഗ്രാമിലുള്ള ബഹുനില കെട്ടിടത്തിന്റെ 20-ാം നിലയിൽനിന്ന് വീണാണ് മരണം. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
വെള്ളിയാഴ്ച ഉച്ചയ്ക്ക് ഒന്നോടെയോടെയായിരുന്നു സംഭവം. ആത്മഹത്യാ കുറിപ്പൊന്നും കണ്ടെത്തിയിട്ടില്ല. സംഭവ സമയം ഇദ്ദേഹത്തിന്റെ ഭാര്യയും മകനും മരുമകളും ഫ്ളാറ്റിലുണ്ടായിരുന്നു.
മൃതദേഹം പോസ്റ്റ്മോർട്ടത്തിനു ശേഷം ബന്ധുക്കൾക്ക് വിട്ടു നൽകും. റിതേഷ് അഗർവാളിന്റെ വിവാഹം കഴിഞ്ഞ ദിവസമായിരുന്നു.
പിതാവിന്റെ മരണം കനത്ത നഷ്ടമാണെന്നും എക്കാലത്തും തന്റെ കരുത്തും വഴിവിളക്കുമായിരുന്നു അദ്ദേഹമെന്നും റിതേഷ് അഗർവാൾ പറഞ്ഞു.