തൃശൂര്‍: തളിക്കുളത്തെ സ്വകാര്യ ബീച്ച് റിസോർട്ടിലെത്തിയ വിദേശിയായ അതിഥി തിരയിൽപ്പെട്ട് മരിച്ചു. ഓസ്ട്രിയക്കാരനായ പിന്റർ ജെറാർഡ് (76) ആണ് മരിച്ചത്. കടലിൽ കുളിക്കുന്നതിനിടയിൽ ഇയാൾ തിരയിൽ അകപ്പെടുകയായിരുന്നു.
ഇന്ന് വൈകീട്ട് ആറ് മണിയോടെ തളിക്കുളം ബീച്ചിലായിരുന്നു സംഭവം. ഇക്കഴിഞ്ഞ നാലിനാണ് ജെർഹാർഡ് പിൻ്ററും കുടംബവും പഞ്ചകർമ്മ ചികിത്സക്കായി തളിക്കുളത്തെ സ്വകാര്യ റിസോർട്ടിൽ എത്തിയത്. ഇന്ന് വൈകീട്ട് കടലിൽ കുളിക്കുന്നതിനിടയിൽ തിരയിൽ അകപ്പെടുകയായിരുന്നു.
ഉടൻ തളിക്കുളം ആംബുലൻസ് പ്രവർത്തകർ വലപ്പാട് ദയ എമർജൻസി സെന്ററിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
മൃതദേഹം തൃശൂർ മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി. തുടർ നടപടികൾക്ക് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടു നൽകും.