കാസർഗോഡ്: പോത്തിന്‍റെ ആക്രമണത്തിൽ യുവാവ് മരിച്ചു. കർണാടക ചിത്രദുർഗ സ്വദേശി സാദിഖാണ് (22) മരിച്ചത്.
മൊഗ്രാൽപുത്തൂരിലാണ് സംഭവം. വിരണ്ടോടിയ പോത്തിനെ പിടിച്ചുകെട്ടാൻ ശ്രമിക്കുമ്പോഴായിരുന്നു ആക്രമണം. അടിവയറ്റിൽ കുത്തേറ്റ സ്വാദിഖിനെ മംഗളൂരുവിലെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ഇന്ന് വൈകീട്ടോടെ നടന്ന സംഭവത്തിൽ നിരവധി പേർക്കു പരിക്കേറ്റിട്ടുണ്ട്. വിരണ്ട് ഓടിയ പോത്ത് ബൈക്ക് യാത്രകാരനെ ഇടിച്ചിട്ടു. നിരവധി കടകളും തകർത്തു. മണിക്കൂറുകളോളം പോത്ത് പ്രദേശത്ത് ഭീതി പരത്തി. ഒടുവിൽ ഏറെ പണിപ്പെട്ടാണ് പോത്തിനെ പിടിച്ചുകെട്ടിയത്.