ഒഡീഷയിലെ പുരിയിലെ മാർക്കറ്റിൽ തീപിടിത്തം. ബുധനാഴ്ച രാത്രിയോടെ ലക്ഷ്മി ഷോപ്പിംഗ് കോംപ്ലക്സിലാണ് തീപിടിത്തമുണ്ടായത്. മൂന്ന് പേർക്ക് പരിക്കേറ്റു. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഷോപ്പിംഗ് കോംപ്ലക്സിന്റെ ഒന്നാം നിലയിലെ റെഡിമെയ്ഡ് വസ്ത്ര കടയിലാണ് തീപിടിത്തമുണ്ടായത്. അഗ്നിശമന സേനാംഗങ്ങൾ സ്ഥലത്തെത്തി തീയണച്ചു. തീപിടിത്തത്തിന്റെ കാരണം ഇതുവരെ കണ്ടെത്താനായിട്ടില്ല.