തിരുവനന്തപുരം: പത്തു വയസ്സുകാരിയെ പീഡിപ്പിച്ച കേസിൽ പ്രതിക്ക് അഞ്ച് വർഷം കഠിന തടവും 10,000 രൂപ പിഴയും. ആയിരൂർ സ്വദേശി ബൈജു (41) വിനെയാണ് തിരുവനന്തപുരം അതിവേഗ സ്പെഷ്യൽ കോടതി ശിക്ഷിച്ചത്. പിഴ അടച്ചില്ലെങ്കിൽ മൂന്ന് മാസം തടവുകൂടി അനുഭവിക്കണമെന്നും കോടതി വിധിച്ചു.
2021 ഓഗസ്റ്റ് 13-ന് ഉച്ചയ്ക്ക് ഒരു മണിക്കാണ് കേസിനാസ്‌പദമായ സംഭവം. പ്രതി കുട്ടിയുടെ വീട്ടിൽ നിന്ന് ഭക്ഷണം വാങ്ങിയിരുന്നു. ഭക്ഷണം നൽകാൻ ഉപയോഗിച്ച പാത്രങ്ങൾ തിരിച്ചുവാങ്ങാൻ പ്രതിയുടെ വീട്ടിൽ പോയപ്പോഴായിരുന്നു സംഭവം. കുട്ടി വീട്ടുകാരുടെയടുത്ത് സംഭവം വെളിപ്പെടുത്തുകയും തുടർന്ന് പോലീസിൽ പരാതിപ്പെടുകയുമായിരുന്നു.
പിഴത്തുക ഈടാക്കിയാൽ കുട്ടിക്ക് നൽക്കണമെന്നും കോടതി ഉത്തരവിൽ വ്യക്തമാക്കുന്നുണ്ട്.