കൊച്ചി: നെടുമ്പാശ്ശേരി വിമാനത്താവളം വഴി സ്വര്‍ണ്ണം കടത്താന്‍ ശ്രമിച്ച എയര്‍ ഇന്ത്യ ജീവനക്കാരന് പിടിയില്‍. ക്യാമ്പിന് ക്രൂവും വയനാട് സ്വദേശിയുമായ ഷാഫിയാണ് കൊച്ചി കസ്റ്റംസ് പ്രിവന്റീവ് വിഭാഗത്തിന്റെ പിടിയിലായത്. ഒന്നര കിലോ തൂക്കം വരുന്ന സ്വര്‍ണ്ണമിശ്രിതം കൈകളില്‍ കെട്ടിവെച്ച് ഗ്രീന്‍ ചാനല്‍ വഴി കടത്താന്‍ ശ്രമിക്കുകയായിരുന്നു.
ഷാഫിയുടെ ശരീരത്തിൽ ഒളിപ്പിച്ച നിലയിൽ 1487 ഗ്രാം സ്വർണം പിടികൂടി. ബഹ്റൈൻ – കൊച്ചി റൂട്ടിൽ സർവീസ് നടത്തിയ വിമാനത്തിലെ ക്രൂ അംഗമായ ഷാഫി, കൈകളിൽ സ്വർണമിശ്രിതം ചുറ്റി വച്ചശേഷം ഷർട്ടിന്റെ കൈ മൂടി ഗ്രീൻ ചാനലിലൂടെ കടക്കാനാണ് പദ്ധതിയിട്ടത്.
വിമാനക്കമ്പനി ജീവനക്കാരൻ സ്വർണം കടത്തുന്നുവെന്ന രഹസ്യവിവരത്തെത്തുടർന്ന് കസ്റ്റംസ് നടത്തിയ പരിശോധനയിലാണ് ഇയാൾ പിടിയിലായത്.