ആലപ്പുഴ : ആലപ്പുഴ കുറത്തികാട് മകന്‍ അമ്മയെ കഴുത്തു ഞെരിച്ച് കൊന്നു. ഭരണിക്കാവ് സ്വദേശി രമ (55) ആണ് കൊല്ലപ്പെട്ടത്. മകന്‍ നിധിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.
ഇന്നു ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് ദാരുണമായ സംഭവം നടന്നത്. മദ്യപിച്ച് വീട്ടിലെത്തിയ നിധിന്‍ അമ്മയെ കഴുത്തു ഞെരിച്ച് കൊല്ലുകയായിരുന്നു. പിന്നാലെ ഇയാള്‍ പുറത്തേയ്ക്കു പോയി. പിന്നീട് ഉച്ചയ്ക്ക് ഭക്ഷണം കഴിക്കാനെത്തിയ മൂത്ത മകനാണ് അമ്മയെ മരിച്ച നിലയില്‍ കണ്ടത്. ഇതേ തുടര്‍ന്ന് ഇയാള്‍ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. അതേസമയം, പണത്തിനായി രമയെ നിധിനും പിതാവും നിരന്തരമായി ഉപദ്രവിക്കാറുണ്ടായിരുന്നുവെന്ന് അയല്‍വാസികള്‍ പറഞ്ഞു. പലപ്പോഴും ഇവര്‍ അയല്‍ വീടുകളിലാണ് രാത്രി കിടന്നു ഉറങ്ങിയിരുന്നത്.